കര്‍ഷകര്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം; നാളെ വീണ്ടും യോഗം
സംയുക്ത കിസാന്‍ മോര്‍ച്ച നാളെ വീണ്ടും യോഗം ചേരും
7 Dec 2021 12:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംയുക്ത കിസാന്‍ മോര്‍ച്ച നാളെ വീണ്ടും യോഗം ചേരും. നാളെ രണ്ട് മണിക്ക് ചേരുന്ന യോഗത്തിലായിരിക്കും പ്രക്ഷോഭം തുടരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇതുവരേയും സംഘടന തീരുമാനിച്ചിട്ടില്ല. നഷ്ടപരിഹാരം, കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കല്‍ ഉള്‍പ്പെടെ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അഞ്ചിന നിര്‍ദേശങ്ങള്‍ രേഖാമൂലമുള്ള ഉറപ്പിലൂടെ കര്‍ഷകര്‍ക്ക് നല്കി.
താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും, സമരത്തില്‍ നിന്നും പിന്മാറിയാല് കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാര്‍, നഷ്ടപരിഹാരം നല്കാന് തയ്യാര്‍, വൈദ്യൂതി ഭേദഗതി ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനല്‍ നടപടി നീക്കും. എന്നിവയാണ് കേന്ദ്രം മുന്നോട്ട് വെച്ച അഞ്ചിന കാര്യങ്ങള്‍.
സമരം പിന്‍വലിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ അതത് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഹരിയാന ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടരപരിഹാരം നല്‍കുന്നത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും കര്‍ഷക നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു. അതേസമയം ലഖിംപൂര്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടായിട്ടില്ല.
- TAGS:
- Farmers
- Farmers Protest