പ്രണയനൈരാശ്യം: മദ്യപിച്ച് ബോധമില്ലാതെ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

മദ്യപിച്ച് ബോധമില്ലാതെയാണ് പ്രതി കൺട്രോൾ റൂമിൽ വിളിച്ച് വ്യാജഫോൺ സന്ദേശം നൽകിയത്

dot image

പത്തനംതിട്ട: പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വെയ്ക്കുമെന്ന അഞ്ജാതഭീഷണി സന്ദേശം മുഴക്കിയ പ്രതി പിടിയിൽ. സീതത്തോട് സ്വദേശി സിനു തോമസ് ( 32) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പ്രതി കൺട്രോൾ റൂമിൽ വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്.

ഭീഷണി സന്ദേശം മുഴക്കി അരമണിക്കൂറിനുള്ളിൽ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയനൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് ബോധമില്ലാതെയാണ് പ്രതി കൺട്രോൾ റൂമിൽ വിളിച്ച് വ്യാജഫോൺ സന്ദേശം നൽകിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും ബസ്റ്റ് സ്റ്റാൻഡിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

content highlights: false threat of bomb at Pathanamthitta bus stand; accused arrested

dot image
To advertise here,contact us
dot image