
തൃശ്ശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്നു മണികണ്ഠന്‍.
ഞായറാഴ്ച രാത്രി കല്ലൂര്‍ പാഠം വഴിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറിഞ്ഞ് റോഡരികില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നായരങ്ങാടി സ്വദേശിയാണ് മണികണ്ഠന്‍. ഏഷ്യാഡ് ശശി മാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.
Content Highlights: Artist Keenur Manikandan dies in a accident