നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണത് ഓടികൊണ്ടിരുന്ന മൂന്ന് കാറുകളുടെ മുകളിലേക്ക്; പ്രതിഷേധവുമായി നാട്ടുകാർ

റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു

dot image

മലപ്പുറം: നിർമ്മാണത്തിലിരുന്ന ദേശീയപാത 66 ലെ ആറുവരിപ്പാത ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത അതോറിറ്റിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു.

മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതുവഴി സഞ്ചരിച്ചിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണത്.തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അവശിഷ്ടങ്ങൾ വീണ റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

കൂരിയാട് സർവീസ് റോഡിലാണ് യാത്ര ചെയ്തിരുന്ന മൂന്നുകാറുകൾക്ക് മുകളിലേക്ക് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്. പിന്നാലെ കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാ​ഗത്തേക്കുള്ള ​ഗതാ​ഗതം പൂർണമായി സ്തംഭിച്ചു. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights- A national highway under construction collapsed on top of three cars, prompting locals to protest

dot image
To advertise here,contact us
dot image