ഒറ്റയടിക്ക് പ്ലേ ഓഫിൽ 3 ടീമുകൾ;ശേഷിക്കുന്ന ഒരു സ്ലോട്ടിനായി പോരടിക്കുന്നതും 3 ടീമുകളും, ഇനി തീക്കളികൾ മാത്രം

ഗുജറാത്തിന്റെ വിജയം മറ്റു രണ്ട് ടീമുകളുടെ കൂടി പ്ലേ ഓഫ് പ്രവേശനത്തിന് സഹായകരമായി

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ഒറ്റ മത്സരത്തിന് പിന്നാലെ മൂന്ന് ടീമുകളാണ് ഒരുമിച്ച് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലേക്ക് കുതിച്ചത്. ഗുജറാത്തിന്റെ വിജയം മറ്റു രണ്ട് ടീമുകളുടെ കൂടി പ്ലേ ഓഫ് പ്രവേശനത്തിന് സഹായകരമായി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സുമാണ് ഗുജറാത്തിനൊപ്പം ആദ്യ നാലില്‍ പ്രവേശിച്ച ടീമുകള്‍.

ഇനി പ്ലേ ഓഫ് ബര്‍ത്ത് ശേഷിക്കുന്ന ഒരെണ്ണം മാത്രമാണ്. ആ ഒരൊറ്റ സ്ലോട്ടിന് വേണ്ടി പോരാടുന്നത് മൂന്ന് ടീമുകളും. മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കാണ് ഇനിയും പ്ലേ ഓഫിലെത്താനുള്ള സാധ്യതയുള്ളത്. അതില്‍ ലഖ്‌നൗവിന് ഒഴികെയുള്ള മറ്റുരണ്ടു ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലഖ്‌നൗവിന് മാത്രമാണ് മൂന്ന് മത്സരങ്ങള്‍ കാത്തിരിക്കുന്നത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ എളുപ്പത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിനും ഇതേ സാധ്യതയാണുള്ളത്. എന്നാല്‍ ലഖ്‌നൗവിന് മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫിലേക്ക് കടക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഇതില്‍ മൂന്ന് ടീമുകള്‍ക്കും പ്ലേ ഓഫിലെത്താനുള്ള സാധ്യതയുള്ളതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ നിര്‍ണായകവും വാശിയേറിയതുമായിരിക്കും.

Content Highlights: IPL 2025 Playoff Scenarios Explained For All Teams

dot image
To advertise here,contact us
dot image