മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ; വളരെ വേഗത്തിൽ പടരുന്നുവെന്ന് മെ‍ഡിക്കൽ വിദഗ്ധർ

മൂത്ര സംബന്ധമായ രോ​ഗ ലക്ഷണങ്ങളെ തുടർന്ന് ബൈഡൻ ചികിത്സ തേടുകയായിരുന്നു

dot image

വാഷിംങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂത്ര സംബന്ധമായ രോ​ഗ ലക്ഷണങ്ങളെ തുടർന്ന് ​ബൈഡൻ ചികിത്സ തേടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈ​ഡനുളളത്. കാന്‍സര്‍ വളരെ കൂടിയ നിലയിൽ ​​ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആണെന്നും നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് നിലവിലെ വിലയിരുത്തൽ.

രോഗനിർണയത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. അദ്ധേഹത്തിന്റെ ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. രോഗ വിവരം അറി‍ഞ്ഞതായും താനും തന്റെ ഭാര്യയും അതിൽ ദുഃഖിതരാണെന്നും ട്രംപ് കുറിച്ചു. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ജോ ഒരു പോരാളിയാണ്. അതീവ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്ന് ഹാരിസ് എക്സിൽ കുറിച്ചു. അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നതായി ബരാക് ഒബാമയും കുറിച്ചു.

കഴിഞ്ഞ ജൂണിൽ ട്രംപിനെതിരായ സംവാദത്തിൽ മോശം പ്രകടനത്തെ തുടർന്ന് 2024-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിന്നും ​ബൈഡൻ പിന്മാറിയിരുന്നു. തുടർന്ന് തന്റെ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഒരു വര്‍ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ രോ​ഗവിവര വാർത്ത വരുന്നത്.

Content Highlights: Former US President Joe Biden has been diagnosed with prostate cancer

dot image
To advertise here,contact us
dot image