അരവണ്ണം കൂടുതലാണോ? എന്നാൽ ഹൃദയാരോ​ഗ്യം കുറയാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ

ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ പഠനങ്ങൾ പ്രകാരം അരക്കെട്ടിന്റെ വലിപ്പം ഓരോ ഇഞ്ച് കൂടുമ്പോഴും, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം ഉയരും എന്നതാണ്.

dot image

കാലങ്ങളായി മനുഷ്യൻ ഹൃദ്‌രോഗങ്ങളെ ബന്ധപ്പെടുത്തുന്നത് പൊണ്ണത്തടിയുമായും, ഭക്ഷണ ശീലങ്ങളുമായാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് ഒരാളുടെ അരക്കെട്ടും ഉയരവും തമ്മിലുള്ള അനുപാതം ഹൃദയാരോഗ്യത്തെ കണ്ടെത്താൻ സഹായിക്കുന്നു എന്നാണ്. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ പഠനങ്ങൾ പ്രകാരം അരക്കെട്ടിന്റെ വലിപ്പം ഓരോ ഇഞ്ച് കൂടുമ്പോഴും, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം ഉയരും എന്നതാണ്.

അമിതഭാരം, അമിതവണ്ണം, കുടവയർ എന്നിവയൊന്നും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്ന കാര്യത്തിൽ സംശയമില്ല. മെലിഞ്ഞ വയറുള്ളവരെക്കാൾ കുടവയറുള്ളവർക്ക് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത 3.21 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

45 മുതൽ 73 വയസുവരെ പ്രായമുള്ള 1,792 ആളുകളിൽ നടത്തിയ പഠനത്തിലാണ് അരക്കെട്ടിന്റെ വണ്ണം കൂടുന്നത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയത്. പഠനത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രമേഹമോ, അനുബന്ധ രോഗങ്ങളോ ഇല്ലാത്തവരായിരുന്നു. ഈ ഗവേഷണം നടക്കുമ്പോൾ, അതിൽ പങ്കെടുത്ത 132 പേർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടിരുന്നു. ഇതിൽ നിന്നും മനസിലാകുന്നത് ഉയരവും, അരക്കെട്ടിന്റെ വണ്ണവും തമ്മിലുള്ള അനുപാതം കൃത്യമല്ലെങ്കിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ്.

കുടവയർ കുറയ്ക്കാനുള്ള മാർഗങ്ങൾ

  1. ശരീരത്തിലെ ജലാംശം നിലനിർത്തുക.
  2. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് തോത് കുറച്ച് പ്രോട്ടീൻ തോത് വർധിപ്പിക്കുക.
  3. മദ്യപാനം പരിമിതപ്പെടുത്തുക.പുകവലി ഉപേക്ഷിക്കുക.

Content Highlights: Waist size matters. Study says, it can predict heart failure

dot image
To advertise here,contact us
dot image