സൗദി സിനിമാ മേഖലയ്ക്ക് പുതിയ കാൽവയ്പ്പ്; റിയാദിൽ ജാക്സ് ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ഫിലിം കമ്മിഷൻ

സൗദി അറേബ്യയെ ലോക സിനിമയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ആദ്യപടിയായാണ് ഈ സ്റ്റുഡിയോ സമുച്ചയം അവതരിപ്പിക്കുന്നത്.

dot image

റിയാദ്: റിയാദിൽ ജാക്സ് ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ഒരുങ്ങി സൗദി ഫിലിം കമ്മീഷൻ. സിനിമാ നിർമ്മാണത്തിന് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ജാക്സ് ഫിലിം സ്റ്റുഡിയോ. സ്റ്റുഡിയോയുടെ വരവോടെ ആ​ഗോള സിനിമാ മേഖലയിൽ തങ്ങളുടേതായ ഇടം സജ്ജമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. 78-ാമത് കാൻ രാജ്യാന്തര ചലച്ചിത്ര മേളയിലാണ് സൗദി ഫിലിം കമ്മീഷൻ ശ്രദ്ധേയമായ ഈ പ്രഖ്യാപനം നടത്തിയത്.

അടുത്ത വ‍ർഷത്തോടെ നിർമ്മാണം പൂ‍ർത്തിയാക്കുന്ന ജാക്സ് സ്റ്റുഡിയോയുടെ വിസ്തൃതി 7,000 ചതുരശ്ര മീറ്ററിലധികമാണ്. 1500 ചതുരശ്ര മീറ്റ‍ർ വിസ്തീ‍ർണ്ണമുള്ള രണ്ട് സൗണ്ട് സ്റ്റുഡിയോകളും സോണിയുടെ ഏറ്റവും നൂതനമായ സ്ക്രീൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒരു കട്ടിം​ഗ് എഡ്ജ് യൂണിറ്റും സ്റ്റുഡിയോയിൽ ഉൾപ്പെടും. ഒരു സ്വകാര്യ സ്ക്രീനിം​ഗ് റൂം, വിവിധ പരിപാടികൾക്കും മീറ്റിം​ഗുകൾക്കുമുള്ള സ്പേസുകൾ, പ്രൊഡക്ഷൻ ഒരുക്കം നടത്തുന്നതിനുള്ള ഏരിയകൾ, ഡൈനിം​ഗ് സോണുകൾ, വിഐപി ലോഞ്ച് എന്നിവയും ഈ സ്റ്റുഡിയോ സമുച്ചയത്തിലുണ്ട്.

സൗദി അറേബ്യയെ ലോക സിനിമയുടെ പ്രധാനകേന്ദ്രമാക്കി മാറ്റാനുള്ള ആദ്യപടിയായാണ് ഈ സ്റ്റുഡിയോ സമുച്ചയം അവതരിപ്പിക്കുന്നത്. സോണിയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് പരിധിയില്ലാത്ത സിനിമാ നി‍ർമ്മാണ സാധ്യതകൾ പ്രാപ്തമാക്കുന്ന ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ പ്ളാറ്റ്ഫോമുകളിൽ ഒന്നാണ് ജാക്സെന്നാണ് ഫിലിം കമ്മീഷൻ അവകാശപ്പെടുന്നത്. റിയാദിൻ്റെ ഹൃദയഭാ​ഗത്ത് പൂ‍ർത്തിയാവുന്ന സ്റ്റുഡിയോയിൽ നിന്ന് രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

Content Highlight: Film Commission launches JAX Film Studios in Riyadh

dot image
To advertise here,contact us
dot image