News

സീസറിന്റെ മുന്നേറ്റം; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് കാർത്തിയുടെ ജപ്പാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിയേറ്ററുകൾ നിറയുന്ന ഉത്സവകാലമാണ് തമിഴകത്തിന് ദീപാവലി. 'ജിഗർതണ്ഡ ഡബിൾ എക്സ്', 'ജപ്പാൻ', 'റെയ്ഡ്', 'കിഡ' എന്നീ ചിത്രങ്ങളാണ് ഈ ദീപാവലിയ്ക്ക് തിയേറ്ററുകളിൽ എത്തിയത്. കാർത്തി ചിത്രം ജപ്പാനും കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ഡയും തമ്മിലായിരുന്നു പ്രധാന മത്സരം. ആദ്യ ദിനം താരതമ്യേന മെച്ചപ്പെട്ട കളക്ഷൻ നേടാൻ കാർത്തി ചിത്രത്തിനായെങ്കിലും പിന്നീട് ബോക്സ് ഓഫീസിൽ കൂപ്പുകുത്തുകയാണുണ്ടായത്.

തിയേറ്ററുകളിൽ എട്ട് ദിവസങ്ങൾ പൂർത്തിയായിരിക്കെ കൂടുതൽ സ്ക്രീനുകൾ നേടിയാണ് ജിഗർതണ്ഡ മുന്നേറുന്നത്. റിലീസ് ദിവസം 105 തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലേയ്ക്ക് കടക്കുമ്പോൾ 150 തിയറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് വ്യാപിച്ചിട്ടുണ്ട്. 47 കോടി രൂപയാണ് എട്ട് ദിവസത്തിൽ സിനിമയുടെ കളക്ഷൻ.

പ്രതീക്ഷകൾ വാനോളമുയർത്തിയാണ് ജപ്പാൻ എത്തിയത്. ആദ്യ ദിവസത്തിൽ തിയേറ്ററുകൾ നിറച്ച ചിത്രത്തിന് മോശം പ്രതികരണങ്ങൾ ലഭിച്ചതോടെ സ്ക്രീനുകൾ നഷ്ടപ്പെടുകയായിരുന്നു. 80 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം 28 കോടി രൂപയാണ് ഇതുവരെ നേടിയത്. രാജു മുരുഗൻ സംവിധാനം ചെയ്ത ജപ്പാൻ കാർത്തിയുടെ കരിയറിലെ 25-ാമത് ചിത്രമാണ്.

2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾ എക്സ്' കേരളത്തിലും കളക്ഷൻ കണക്കുകളിൽ മുന്നിലാണ്. പിരീയഡ് ആക്ഷൻ കോമഡി വിഭാഗത്തിലാണ് സിനിമയുള്ളത്. കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT