Top

ശ്രീനിവാസന്‍ വധം: കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതികള്‍ ആയുധങ്ങള്‍ കൊണ്ടുവന്നത് ചുവന്ന കാറില്‍

പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്

25 April 2022 1:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസന്‍ വധം: കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതികള്‍ ആയുധങ്ങള്‍ കൊണ്ടുവന്നത് ചുവന്ന കാറില്‍
X

പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ അക്രമിസംഘത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതികള്‍ മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. KL55 D4700 എന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് പ്രതികള്‍ ആയുധങ്ങള്‍ കൊണ്ടു വന്നത്. പട്ടാമ്പി സ്വദേശി കെ വി നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണൂര്‍ മുളയംകുഴിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതി ഉപയോഗിച്ച വെള്ള നിറത്തിലുള്ള സ്‌കൂട്ടര്‍ കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ആറംഗ സംഘം എത്തുന്നതിന് മുമ്പ് ശ്രീനിവാസന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചിലര്‍ നിലയുറപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനും ഇവര്‍ സഹായിച്ചു. കൊലപാതകത്തില്‍ പതിനാറ് പ്രതികളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട അന്നാണ് ഇവര്‍ ഗൂഢാലോചന നടത്തുന്നത്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയുടെ പുറകില്‍ ഇരുന്നാണ് ഇവര്‍ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് എഡിജിപി പറഞ്ഞു.

STORY HIGHLIGHTS: Police have recovered more CCTV footage of the murder of RSS worker Srinivasan in Melamuri.

Next Story

Popular Stories