172 വര്‍ഷങ്ങള്‍ക്ക് ശേഷം മാലോം കൂലോത്ത് വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് സാക്ഷിയാകാൻ ഒരുങ്ങി കാസർകോട്

172 വര്‍ഷങ്ങള്‍ക്ക് ശേഷം കാസർകോടിന്റെ മലയോര ഗ്രാമമായ മാലോത്തിൽ മാലോം കൂലോത്ത് വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് അരങ്ങൊരുങ്ങുന്നു

dot image

കാസർകോട്: 172 വര്‍ഷങ്ങള്‍ക്ക് ശേഷം കാസർകോടിന്റെ മലയോര ഗ്രാമമായ മാലോത്തിൽ മാലോം കൂലോത്ത് വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് അരങ്ങൊരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി വയനാട്ട് കുലവന്‍ ദേവസ്ഥാനം നിര്‍മ്മിക്കുന്നതിന്റെ ബാലാലയം കൊള്ളിക്കല്‍ ചടങ്ങും, നാള്‍ മരം മുറിക്കലും പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ്സ് കര്‍ണ്ണാടയിലെ കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ വി അമ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശി അന്തിതിരിയന്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, രവി തോട്ടത്തില്‍ , കെ വി ശ്രീനിവാസന്‍, പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, ബി ഭാസ്‌കരന്‍ നമ്പ്യാര്‍ തുടങ്ങിയവർ സംസാരിച്ചു.

content highlights :Kasaragod prepares to witness the Malom Kooloth Wayanad Kulavan Theyyamkettu after 172 years

dot image
To advertise here,contact us
dot image