
പാലക്കാട്: കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് ഏടത്തനാട്ടുകരയിലാണ് കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഏടത്തനാട്ടുകര കോട്ടപള്ള MES പടിയിൽ താമസിക്കുന്ന ഉമ്മർ വാൽപറമ്പൻ (55) ആണ് കൊല്ലപ്പെട്ടത്. വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Content Highlights: Farmer killed in wild elephant attack in Palakkad