Top

'മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി, അങ്ങനെ തളരുന്ന ആളല്ല' വിമാനത്തിനകത്തെ പ്രതിഷേധം മോശം എന്ന് വിനായകൻ

'അദ്ദേഹത്തിന് അത്തരം ഒരു എതിർപ്പും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല'

17 Jun 2022 11:38 AM GMT
ഫിൽമി റിപ്പോർട്ടർ

മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി, അങ്ങനെ തളരുന്ന ആളല്ല വിമാനത്തിനകത്തെ പ്രതിഷേധം മോശം എന്ന് വിനായകൻ
X

മുഖ്യമന്ത്രി പിണറായി വിജയന് നേർ ഫ്ലൈറ്റിൽ നടന്ന പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് നടൻ വിനായകൻ. വിമാനത്തിൽ വെച്ചൊരു പ്രതിഷേധം മോശം പ്രവണതയാണ്. അവർ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് വിനായകൻ ചോദിക്കുന്നു. പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

വിനായകന്റെ വാക്കുകൾ:

ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഫ്ലൈറ്റിൽ കയറിയപ്പോൾ ഒച്ച ഉണ്ടായതാണ്. ഒരു ഫ്ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളിൽ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിർത്താൻ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവര് അഞ്ചു പേര് കയറി ഇടിച്ചാലോ. ഗൺമാനെ ഇടിച്ചിടാൻ വലിയ സമയം വേണോ. പത്ത് പേർ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശമാണ്.

കറുപ്പിൽ ഒന്നും കാര്യമില്ല. കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിർപ്പും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാം.

story highlights: vinayakan talks about the flight incident of cm

Next Story