
ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരായ നിർണായക മത്സരത്തിലും മോശം പ്രകടനം നടത്തി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. ഏഴ് പന്തിൽ ആറ് റൺസുമായി പന്ത് മടങ്ങി. സ്വന്തം ബൗളിങ്ങിൽ ഇഷാൻ മലിംഗയുടെ തകർപ്പൻ ക്യാച്ചാണ് പന്തിനെ കുറഞ്ഞ സ്കോറിൽ പുറത്താക്കിയത്. പിന്നാലെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ റിയാക്ഷനും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. കളികാണുകയായിരുന്ന ഗോയങ്ക ഗ്യാലറിയിൽ നിന്നും മടങ്ങിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
Sanjiv Goenka left the balcony out of anger after seeing 27 crores Rishabh Pant failing in back to back 12th game!! pic.twitter.com/MpOLClJ5rP
— Rajiv (@Rajiv1841) May 19, 2025
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മിച്ചൽ മാർഷും എയ്ഡാൻ മാർക്രവും നിക്കോളാസ് പുരാനും നന്നായി കളിച്ചതാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം മാർഷ് 65 റൺസെടുത്തു. 38 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം മാർക്രം 61 റൺസാണ് നേടിയത്. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു.
മധ്യനിരയിൽ 26 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം നിക്കോളാസ് പുരാൻ 45 റൺസും സംഭാവന ചെയ്തു. രണ്ട് വിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ആറ് ഓവർ പിന്നിടുമ്പോൾ സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്.
Content Highlights: Sanjiv Goenka's Reaction Stuns Internet After Rishabh Pant's Latest Failure