WWE മുൻ താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

റെസ്ലിങ് ലോകത്ത് മാക്സ് ജസ്റ്റിസ്, മൈക്ക് ഡയമണ്ട് എന്നീ പേരുകളിലാണ് റെയ്ബാക്ക് അറിയപ്പെടുന്നത്

dot image

റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. റെസ്ലിങ് ലോകത്ത് മാക്സ് ജസ്റ്റിസ്, മൈക്ക് ഡയമണ്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന റെയ്ബാക്ക് ജോലി കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 63-ാം വയസിലാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ ഹേവാർഡിലുള്ള ഷാബോട്ട് കോളേജിന് സമീപം സൈക്കിൾ ഓടിക്കുമ്പോളായിരുന്നു അപകടം ഉണ്ടായത്.

ഓള്‍ പ്രോ റെസ്ലിങ് (എപിഡബ്യു)ബൂട്ട് ക്യാമ്പിലാണ് റെയ്ബാക്ക് കരിയര്‍ ആരംഭിക്കുന്നത്. അഞ്ച് തവണ എപിഡബ്ല്യു യൂണിവേഴ്‌സല്‍ ചാംപ്യനായിട്ടുണ്ട്. പിന്നാലെ വേൾഡ് റസ്ലിങ് എന്റർടൈൻമെൻഡിൽ (ഡബ്ല്യൂ ഡബ്ല്യൂ ഇ) മൂന്ന് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ മരണം ഓൾ പ്രോ റെസ്ലിങ് പങ്കുവെച്ച അനുശോചന കുറിപ്പിലൂടെയാണ് ലോകം അറിഞ്ഞത്.

എ പി ഡബ്ല്യുവിന്റെ ആദ്യകാല താരം, പ്രൊഫഷണലായി മാക്സ് ജസ്റ്റിസ് എന്നും മൈക്ക് ഡയമണ്ട് എന്നും അറിയപ്പെടുന്ന മൈക്ക് റെയ്ബാക്കിന്റെ നിര്യാണത്തിൽ ഓൾ പ്രോ റെസ്‌ലിങ് ദുഖം രേഖപ്പെടുത്തുന്നു. മാക്സ് ജസ്റ്റിസ് എന്ന പേര് സ്വീകരിച്ച റെയ്ബാക്ക് സഹ എ പി ഡബ്ല്യു താരമായ മൈക്കിൾ മോഡസ്റ്റിനൊപ്പം ബോർഡർ പട്രോൾ ടാഗ് ടീമിന്റെ മികച്ച താരമായി. പിന്നീട് താരം മെക്സിക്കോയിലും ജപ്പാനിലും അന്താരാഷ്ട്ര തലത്തിൽ റെസ്ലിങ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മാക്സ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.

Content Highlights: Wrestling Star Maxx Justice Dies After Being Hit By Vehicle

dot image
To advertise here,contact us
dot image