
കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കോലഞ്ചേരി സ്വദേശി അജിത്തിനെയാണ് മദ്യപിച്ച് കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡ്രൈവറാണ് അജിത്ത്.
കാർ ആംബുലൻസിൽ ഇടിപ്പിച്ചുവെന്നും അജിത്തിന്റെ പരാതിയിൽ പറയുന്നു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights: Ambulance driver beaten up by gang in Aluva