
റിയാദ്: പലസ്തീനിൽ നിന്നുള്ള 1000 തീർത്ഥാടകർക്ക് സൗജന്യമായി ഹജ്ജിന് അവസരമൊരുക്കി സൗദി അറേബ്യ. ഇസ്രായേലുമായി സംഘർഷത്തിൽ കഴിയുന്ന പലസ്തീനികളുടെ ഹജ്ജിനുള്ള എല്ലാ ചെലവുകളും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് വഹിക്കുമെന്നാണ് വിവരം.
പലസ്തീൻ തീർത്ഥാടകർക്ക് യാത്ര പുറപ്പെടുന്നത് മുതൽ സൗദിയിൽ എത്തുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിനായി സമഗ്ര എക്സിക്യൂട്ടീവ് പ്ലാൻ നടപ്പിലാക്കിയതായി സൗദി വാർത്താ ഏജൻസി അറിയിച്ചു. സൗദി ഇസ്ലാമികകാര്യ മന്ത്രാലയമാകും ഇത് നടപ്പിലാക്കുക. ഇസ്രായേലുമായുള്ള സംഘർഷത്തിൽ തടവിലാക്കപ്പെട്ടവരോ പരിക്കേറ്റവരോ ആയ പലസ്തീനികളുടെ ബന്ധുക്കളെയും ഹജ്ജ് കർമ്മം നിർവഹിക്കാനായി സൗദി ക്ഷണിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് സീസൺ അറഫാദിനത്തോടെയാണ് അവസാനിക്കുക. മാസപ്പിറവി അടിസ്ഥാനമാക്കി ജൂൺ അഞ്ചിനോ ആറിനോ ആയിരിക്കും അറഫാദിനം.
Content Highlight: King Salman orders hosting 1,000 Hajj pilgrims from Palestine