കളിച്ചുകൊണ്ടിരിക്കെ റോഡരുകിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ കയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

റോഡരുകിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയാണ് എട്ടും ആറും വയസുള്ള കുട്ടികൾ മരിച്ചത്

dot image

അമരാവതി: റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വി​ജയന​ഗരത്തിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറിയ എട്ടും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയാണ് കുട്ടികൾ റോഡകരുകിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന കാർ കാണുന്നത്. പിന്നാലെ കുട്ടികൾ നിർത്തിയിട്ട കാറിനുള്ളിൽ കയറുകയായിരുന്നു. കുട്ടികൾ കയറിയ ഉടൻ തന്നെ കാർ അബദ്ധത്തിൽ ലോക്കായി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ വന്നതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉദയ, ചാരുമതി, കരിഷ്മ, മാനസ്വി എന്നിവരാണ് മരിച്ചത്. ചാരുമതി, കരിഷ്മയും സഹോദരിമാരാണ്.

Content Highlights- Four children die after getting into a car parked on the side of the road

dot image
To advertise here,contact us
dot image