ഹെലികോപ്ടർ‍ അടിയന്തിരമായി നിലത്തിറക്കി; മമതക്ക് സാരമായ പരിക്ക്

ലാൻഡിം​ഗിനിടെ മമതയുടെ കാൽമുട്ടിനും ഇടുപ്പെല്ലിനും പരിക്കേറ്റു
ഹെലികോപ്ടർ‍ അടിയന്തിരമായി നിലത്തിറക്കി; മമതക്ക് സാരമായ പരിക്ക്

കൊൽക്കത്ത: മോശം കാലാവസ്ഥയെത്തുടർന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കി. ദൂരക്കാഴ്ച ഇല്ലാത്തതിനാൽ സെവോക് വ്യോമതാവളത്തിലാണ് ഹെലികോപ്ടർ ഇറക്കിയത്. ലാൻഡിം​ഗിനിടെ മമതയുടെ കാൽമുട്ടിനും ഇടുപ്പെല്ലിനും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വിശ്രമം ആവശ്യമുള്ളതിനാൽ ആശുപത്രിയിൽ‌ തുടരാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം‌ മമത വസതിയിലേക്ക് പോയി.

മോശം കാലാവസ്ഥയിൽ ലാൻ‍ഡിം​ഗിന് മുൻപ് ഹെലികോപ്ടർ കുലുങ്ങിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെെടുപ്പ് പ്രചരണത്തിൻ്റെ ഭാ​ഗമായി ക്രാന്തിയിലെ പൊതുപരിപാടിയിൽ സംസാരിച്ച ശേഷം ബ​ഗ്ദോ​ഗ്രയിലേക്ക് പോകുകയായിരുന്നു മമത. ഹെലികോപ്ടർ നിലത്തിറക്കിയതോ‌ടെ റോഡ് മാർ​ഗം വിമാനത്താവളത്തിലെത്തി കൊൽക്കത്തയിലേക്ക് തിരിച്ചു. ബം​ഗാൾ ​​ഗവർണർ ആനന്ദ ബോസ് മമതയെ വിളിച്ച് ആരോ​ഗ്യനില അന്വേഷിച്ചു.

അതേസമയം ജൽപായ്​ഗുരിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത രം​ഗത്തെത്തി. ബിജെപിക്ക് ആറു മാസമേ ആയുർദൈർഘ്യമുള്ളൂ എന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി തുടച്ചു നീക്കപ്പെടുമെന്നും പരിപാടിയിൽ മമത പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com