
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടത്തില്‍ മുത്തമിട്ട് സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസ്. ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍കാരസിന്റെ നേട്ടം. സ്‌കോര്‍: 7-6 (5), 6-1.
THE SPANIARD CONQUERS ROME 🛡️ @carlosalcaraz defeats Jannik Sinner 7-6 6-1 to win his first Rome title! 🇮🇹 pic.twitter.com/d72fhciZ6S
— Tennis TV (@TennisTV) May 18, 2025
യാനിക് സിന്നറുടെ 26 മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് വിരാമമിട്ട അല്‍കാരസ് തന്റെ ആദ്യ റോം കിരീടമാണ് സ്വന്തമാക്കിയത്. ഇറ്റാലിയന്‍ താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ പരാജയമാണിത്. അതേസമയം യാനിക് സിന്നറിനെതിരെ അല്‍കാരസ് നേടുന്ന തുടര്‍ച്ചയായ നാലാം വിജയവുമാണിത്.
റോമിലെ തന്റെ ആദ്യ കിരീടം നേടിയതോടെ റോളണ്ട് ഗാരോസ് കിരീടം നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാരനെന്ന പദവി അല്‍കാരസ് വീണ്ടും ഉറപ്പിച്ചു. നിലവിലെ ചാംപ്യനും ഈ സീസണിലെ രണ്ട് മാസ്റ്റേഴ്‌സ് 1000 കിരീടങ്ങള്‍ നേടിയ താരവുമായ അല്‍കാരസ് റോളണ്ട് ഗാരോസില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ്. 22 കാരനായ താരം നേരത്തെ മോണ്ടി കാര്‍ലോയില്‍ വിജയിക്കുകയും ബാഴ്‌സലോണയില്‍ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.
Content Highlights: Carlos Alcaraz beats Jannik Sinner again to win Italian Open