ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും; ലാ ലിഗയില്‍ സെവിയ്യയ്‌ക്കെതിരെ റയലിന് വിജയം

ഒന്‍പത് പേരുമായാണ് സെവിയ്യയ്ക്ക് കളിക്കേണ്ടിവന്നത്

dot image

ലാ ലിഗയില്‍ സെവിയ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും ഗോളടിച്ചു.

സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 12-ാം മിനിറ്റില്‍ സെവിയ്യയുടെ ലോയിക് ബാഡെയും 48-ാം മിനിറ്റില്‍ ഐസക് റൊമേറോയും റെഡ് കാര്‍ഡ് കണ്ട് പുറത്തു പോവേണ്ടിവന്നു. പിന്നാലെ ഒന്‍പത് പേരുമായാണ് സെവിയ്യയ്ക്ക് കളിക്കേണ്ടിവന്നത്.

മത്സരത്തിന്റെ 75-ാം മിനിറ്റില്‍ റയലിന്റെ ആദ്യഗോള്‍ പിറന്നു. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടില്‍ കിലിയന്‍ എംബാപ്പെയാണ് സെവിയ്യയുടെ വല കുലുക്കിയത്. 87-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ സ്‌കോര്‍ ഇരട്ടിയാക്കി. ഇതോടെ റയല്‍ വിജയവും പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനവും ഉറപ്പിച്ചു.

Content Highlights: Mbappe and Bellingham give Real Madrid 2-0 win over nine-man Sevilla

dot image
To advertise here,contact us
dot image