'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികള്‍'; അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ മുഖ്യമന്ത്രി

കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു

dot image

പാലക്കാട്: അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നതുള്‍പ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നില്‍ക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവന്‍ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ്മ വരുന്നുണ്ട്'- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവന്‍ നഷ്ടമായത്. അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവര്‍ അക്യുപങ്ചര്‍ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചര്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: CM Pinarayi vijayan against acupuncture

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us