Top

'പുറത്താക്കുമ്പോള്‍ വിചാരിച്ചു കാണില്ല'; ഇലോണ്‍ മസ്‌ക് പുറത്താക്കിയവര്‍ വരുന്നു ട്വിറ്ററിനോടേറ്റു മുട്ടാന്‍ പുതിയ ആപ്പുമായി

ട്വിറ്ററിന് സമാനമായ രീതിയിൽ പുതിയ സോഷ്യൽ മീഡിയ ആപ്പ് തുടങ്ങാനാണ് ഇവരുടെ നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

18 Dec 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുറത്താക്കുമ്പോള്‍ വിചാരിച്ചു കാണില്ല; ഇലോണ്‍ മസ്‌ക് പുറത്താക്കിയവര്‍ വരുന്നു ട്വിറ്ററിനോടേറ്റു മുട്ടാന്‍ പുതിയ ആപ്പുമായി
X

ആഗോള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വമ്പൻ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇലോണ്‍ മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ ഉള്‍പ്പടെ ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. നിരവധി പേർ രാജിവെച്ചും പുറത്തുപോയി.

എന്നാൽ ഇതാ ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ട രണ്ടുപേർ ഇലോൺ മസ്കിന് വെല്ലുവിളിയായി വന്നിരിക്കുകയാണ്. ട്വിറ്ററിനെ മറികടന്ന് പുതിയ സംരംഭം ആരംഭിക്കാനാണ് പദ്ധതി. ട്വിറ്ററിന് സമാനമായ രീതിയിൽ പുതിയ സോഷ്യൽ മീഡിയ ആപ്പ് തുടങ്ങാനാണ് ഇവരുടെ നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അല്‍ഫോണ്‍സോ ഫോണ്‍സ് ടെറല്‍, ഡെവാരിസ് ബ്രൗണ്‍ ഇവരാണ് പുത്തൻ സംരംഭവുമായി വരുന്നത്. 'സ്പില്‍' എന്നാണ് ഇവർ തയാറാക്കിക്കൊണ്ടിരിക്കുന്ന ആപ്പിന്റെ പേര്. 2023 ജനുവരിയിൽ ആപ്പ് പുറത്തിറക്കുമെന്നാണ് ഇവർ നൽകുന്ന വിവരം. നവംബറിൽ ട്വിറ്റർ നടത്തിയ കൂട്ടപിരിച്ചുവിടലാണ് ഇവർക്ക് ജോലി നഷ്ടപ്പെട്ടത്.

ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂവിന്റെ ഒരു അക്കൗണ്ട് ട്വിറ്ററില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്പെന്‍ഡ് ചെയ്തത്. ഉപയോക്താക്കള്‍ക്ക് സംശയനിവാരണം നടത്താനായി ഉപയോഗിച്ചിരുന്നതായിരുന്നു @kooeminence. ഏറെ വിമർശനങ്ങൾ ഇതിനകം മസ്ക് ഏറ്റുവാങ്ങി കഴിഞ്ഞു. അതിനിടയിലാണ് ട്വിറ്ററിൽ ജോലി ചെയ്തവർ തന്നെ ഇലോൺ മസ്കിന് വെല്ലുവിളിയായി രം​ഗത്തെത്തിയിരിക്കുന്നത്.

STORY HIGHLIGHTS: twitter employees to start a new social media app similar to twitter.

Next Story