
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയഞ്ച് വർഷം തടവുശിക്ഷ. പ്രതി ഹാദി മതാറിനാണ് വെസ്റ്റേൺ ന്യൂയോർക്ക് കോടതി തടവുശിക്ഷ വിധിച്ചത്. സൽമാൻ റുഷ്ദി പ്രസംഗിച്ചിരുന്ന അതേ വേദിയിലുണ്ടായിരുന്ന മറ്റൊരാളെ കൂടി കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലും ഏഴുവർഷം തടവ് മതാറിന് കോടതി വിധിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദനമായ സംഭവമുണ്ടായത്. ന്യൂയോർക്കിലെ ഷൗതൗക്വാ ഇൻസ്റ്റിറ്റു്യൂട്ടിൽ പ്രഭാഷണം നടത്താനെത്തിയ റുഷ്ദിയെ ഹാദി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പതിനേഴ് ദിവസം പെൻസിൽവാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോർക് സിറ്റി റീഹാബിലിറ്റേഷൻ സെൻ്ററിലും കഴിഞ്ഞ റുഷ്ദിക്ക് ആക്രമണത്തിൽ വലതുകണ്ണ് നഷ്ടമായിരുന്നു. തോളെല്ലിനും സാരമായി പരിക്കേറ്റു.
Content Highlights- Man sentenced to 25 years in prison for attempted murder of Salman Rushdie