ട്രംപിനെ സ്വീകരിക്കാൻ നടത്തിയ പരമ്പരാഗത നൃത്തം; എന്താണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന 'ഖലീജി നൃത്തം'

അബുദാബിയിൽ നടത്തിയ സ്വാഗത പരിപാടിയിലാണ് അമേരിക്കൻ പ്രസിഡന്റിനെ ആദരിക്കുന്നതിന് ഖലീജി നൃത്തം അവതരിപ്പിച്ചത്

dot image

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിന് പിന്നാലെ നടത്തിയ ആദ്യത്തെ ഒദ്യോഗിക വിദേശ സന്ദർശനം അറബ് നാടുകളിലേക്ക് ആയിരുന്നു. ട്രംപിന്റെ സന്ദർശന വേളയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നടത്തിയ പരമ്പരാഗത നൃത്തമായ ഖലീജി ലോക ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു.

അബുദാബിയിൽ നടത്തിയ സ്വാഗത പരിപാടിയിലാണ് അമേരിക്കൻ പ്രസിഡന്റിനെ ആദരിക്കുന്നതിന് ഖലീജി നൃത്തം അവതരിപ്പിച്ചത്. ഈ പരിപാടി നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഖലീജ് നൃത്തത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്താണ് ഖലീജി നൃത്തം

വിവാഹത്തിനോ, മറ്റ് ആചാരപരമായ പരിപാടികൾക്കോ അറബ് നാടുകളിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തമാണ് ഖലീജി. പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുണ്ടായ ഈ നൃത്തം അറബ് നാടുകളിലെ പ്രധാന പരമ്പരാഗത കലാപരിപാടികളിൽ ഒന്നാണ്.

അറബിയിൽ ഗൾഫ് എന്ന് അർത്ഥം വരുന്ന ഖലീജി എന്ന വാക്കിൽ നിന്നാണ് നൃത്തത്തിന് അതേ പേര് നൽകുന്നത്. ഖലീജി പ്രധാനമായും അതിന്റെ ചടുലമായ നീക്കങ്ങൾക്കൊണ്ടും, ഥാബ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക വസ്ത്രം കൊണ്ടും, മുടിയാട്ടം കൊണ്ടും പ്രശസ്തമാണ്.


നൃത്തകർ താളത്തിനനുസരിച്ച് കൈകളും തലയും മടിയും ചലിപ്പിക്കുകയും, കഥപറച്ചിലിന്റെ രീതിയിൽ ചുവടുകൾ വയ്ക്കുകയും ചെയ്യുന്നു. ബെല്ലി നൃത്തം അവതരിപ്പിക്കുന്നവർക്കിടയിലും ഖലീജി പ്രശസ്തമാണ്.

ട്രംപിന്റെ യുഎഇ സന്ദർശനത്തിലൂടെ ആളുകൾ മറന്ന് തുടങ്ങിയ കലാരൂപമായ ഖലീജി വീണ്ടും ചർച്ച ചെയ്യാൻ കാരണമായി. ഇപ്പോൾ നിരവധിയാളുകൾ ഖലീജിയെ തിരികെ കൊണ്ടുവരുന്നതിലും, കലാരൂപം നിലനിർത്തുന്നതിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.

2022ൽ ഹാർപ്പർ ബസാർ അറേബ്യ ഫിസിക്കൽ എജ്യുകേറ്റർ കൂടിയായ ഷെരീഫയുമായി നടത്തിയ അഭിമുഖത്തിൽ ഖലീജി സംരക്ഷിക്കപ്പെടേണ്ടതിന്റെയും, പഴയ കാലത്ത് ആളുകൾ നൃത്തത്തെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നതിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

'ഖലിജി നൃത്തം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് പോലും ഇത്തരം സംസ്‌കാരങ്ങളുമായുള്ള ബന്ധം ഉണ്ടാവുന്നില്ല. പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആളുകൾ പതുക്കെ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായ നൃത്തങ്ങൾ പോലും മറക്കുകയാണ്' എന്നായിരുന്നു ഷെരീഫ പറഞ്ഞത്.

Content Highlights: What is the Khaleeji Dance ?, the traditional dance performed to welcome Trump

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us