15 മിനിറ്റ് മാത്രം, എന്നാൽ മോഹൻലാലിന്റെ റോൾ കണ്ണപ്പയിലെ വമ്പൻ സർപ്രൈസായിരിക്കും: വിഷ്ണു മഞ്ചു

'15 മിനിറ്റ് മാത്രമാണ് അദ്ദേഹം ഈ സിനിമയിലുള്ളത്'

dot image

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് 'കണ്ണപ്പ'. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കണ്ണപ്പ എന്ന സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്നാണ് വിഷ്ണു പറഞ്ഞത്.

'തുടക്കത്തിൽ മോഹൻലാൽ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. എന്നത് ആദ്യം മുതൽ അദ്ദേഹം ഈ സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഈ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം. 15 മിനിറ്റ് മാത്രമാണ് അദ്ദേഹം ഈ സിനിമയിലുള്ളത്. എന്നാൽ ആ കഥാപാത്രം ഞെട്ടിക്കും,' എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

'കിരാത' എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്.

മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Vishnu Manchu talks about the character of Mohanlal in Kannappa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us