'പാർക്കിംഗിനെ ചൊല്ലി തർക്കം'; സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചെന്ന് പരാതി

ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം

dot image

മലപ്പുറം: പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദ്ദിച്ചതായി പരാതി. കോൺഗ്രസിന്റെ നഗരസഭാംഗം സക്കീർ ഹുസൈൻ മർദിച്ചുവെന്നാണ് ആരോപണം. പെരിന്തൽമണ്ണ നെസ്റ്റോ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനാക്കാരൻ സുബൈറിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം.

അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് നഗരസഭാംഗത്തിന്റെ വിശദീകരണം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Content Highlights: Security guard beaten up in dispute over parking in perinthalmanna

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us