വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് നായകനായി റോസ്റ്റൺ ചേസ്; ഷായി ഹോപ്പ് സ്ഥാനമൊഴിഞ്ഞു

ഏകദിന, ട്വന്റി 20 ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷായി ഹോപ്പ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്.

dot image

വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ടീം നായകനായി റോസ്റ്റൺ ചേസിനെ നിയമിച്ചു. ജോമൽ വരിക്കാനെ ഉപനായകനായും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് ആറോളം താരങ്ങളെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പരി​ഗണിച്ചിരുന്നു. ജോൺ കാംബെൽ, ടെവിൻ ഇംലാച്ച്, ജോഷ്വ സിൽവ, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചെയ്സ്, ജോമൽ വരിക്കാൻ എന്നിവരെയാണ് പ്രധാനമായും ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചിരുന്നത്. ടെസ്റ്റ് മത്സരങ്ങൾ കളിച്ചുള്ള അനുഭവസമ്പത്ത്, ക്യാപ്റ്റൻസി യോ​ഗ്യത തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അന്തിമതീരുമാനത്തിലേക്കെത്തിയത്.

ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഷായ് ഹോപ്പ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് നിർബന്ധിതരായത്. നിലവിൽ വിൻഡീസിനെ ഏകദിനത്തിലും ടി20യിലും നയിക്കുന്നത് ഷായി ഹോപ്പ് തന്നെയാണ്. ഏകദിന, ട്വന്റി 20 ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്.

വെസ്റ്റ് ഇൻഡീസിനായി 49 ടെസ്റ്റുകളും 54 ഏകദിനങ്ങളും 32 ട്വന്റി 20 മത്സരങ്ങളും ചേസ് കളിച്ചിട്ടുണ്ട്. ജൂണിൽ ഓസ്ട്രേലിയയ്ക്കെിതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് റോസ്റ്റൺ ചേസ് നായകസ്ഥാനം ഏറ്റെടുക്കുക. 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ വിൻഡീസിന്റെ ആദ്യ പരമ്പരയുമാണിത്.

Content Highlights: Roston Chase Named West Indies Test Captain

dot image
To advertise here,contact us
dot image