ഭാര്യയെ കാണ്മാനില്ലെന്ന് ഭർത്താവിന്റെ പരാതി; 50കാരിയുടെ മൃതദേഹം പാറ കുളത്തിൽ

മാടപ്പള്ളി സ്വദേശിനി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്

dot image

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി മാടപ്പള്ളിയിലുള്ള പാറക്കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാടപ്പള്ളി സ്വദേശിനി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്.

ഇന്നലെ മുതൽ ജാൻസിയെ കാണാതായിരുന്നു. ഭാര്യയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാ‍ട്ടി ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

content highlights : Husband complains that his wife is missing; 50-year-old woman's body found in rock pool

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us