റിവേഴ്‌സ് എടുക്കുന്നതിനിടെ കാര്‍ ഉരസി പാടുവീണു; സഹോദരനോട് കലിപ്പായി രോഹിത്, വീഡിയോ

സ്റ്റാന്‍ഡ് നാമകരണ ചടങ്ങിനായി കുടുംബ സമേതമെത്തി മടങ്ങുന്നതിനിടെയാണ് സംഭവം

dot image

ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പേരില്‍ മുംബൈ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് കഴിഞ്ഞ ദിവസമാണ് അനാവരണം ചെയ്തത്. രോഹിത് ശര്‍മയുടെ ഭാര്യയുള്‍പ്പെടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് രോഹിത് ശര്‍മയുടെ മാതാപിതാക്കളാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ ശരദ് പവാറും അജിത് വഡേക്കറുമായിരുന്നു സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.

വാങ്കഡെയിലെ ദിവേച്ച പവലിയന്‍ ലെവല്‍ 3 ഇനിമുതല്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്ന പേരിലാണ് അറിയപ്പെടുക. ചടങ്ങില്‍ രോഹിത് ശര്‍മയുടെ പ്രസംഗവും വൈകാരിക നിമിഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ ചടങ്ങിന് ശേഷം രോഹിത് ശര്‍മ സ്വന്തം സഹോദരന്‍ വിശാല്‍ ശര്‍മയോട് കയര്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

സ്റ്റാന്‍ഡ് നാമകരണ ചടങ്ങിനായി കുടുംബ സമേതമെത്തി മടങ്ങുന്നതിനിടെയാണ് തന്റെ കാര്‍ ചെറുതായി ഉരഞ്ഞ് പാടുവീണത് രോഹിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാറിന്റെ പെയിന്റുപോയ ഭാഗത്തേക്ക് ചുണ്ടിക്കാണിച്ച് ഇതെന്താണെന്ന് വിശാലിനോട് ദേഷ്യത്തോടെ രോഹിത് ചോദിക്കുന്നുണ്ട്. കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ ചെറുതായി ഒന്ന് ഇടിച്ചതാണെന്ന് വിശാല്‍ പറയുന്നുമുണ്ട്.

ആരാണ് ഓടിച്ചതെന്ന് രോഹിത്തിന്റെ അടുത്ത ചോദ്യം. താന്‍ തന്നെയാണ് ഓടിച്ചതെന്ന് വിശാല്‍ സമ്മതിക്കുകയും ചെയ്തു. പിന്നാലെ ദേഷ്യത്തോടെ സഹോദരനെ നോക്കുന്ന രോഹിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശാലിനോട് കുറച്ചുനേരം തര്‍ക്കിച്ചതിന് ശേഷമാണ് രോഹിത് സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.

Content Highlights: Rohit Sharma playfully scolds brother Vishal after spotting a dent on his car, video goes viral

dot image
To advertise here,contact us
dot image