ഒമാനിൽ മാലിന്യം കളയാൻ പോയ കോട്ടയം സ്വദേശി മാൻഹോളിൽ വീണു, ​ഗുരുതര പരിക്ക്

നിലവിൽ യുവതി വെൻ്റിലേറ്ററിലാണ്

dot image

സലാല: ഒമാനിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് കോട്ടയം സ്വദേശിയായ നഴ്സിന് ​ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് അപകടത്തിൽപെട്ടത്. യുവതിയുടെ പരിക്ക് ​ഗുരുതരമാണ്. നിലവിൽ യുവതി വെൻ്റിലേറ്ററിലാണ്.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം. മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ ഡ്രമ്മിനടുത്തേക്ക് പോകുന്നതിനിടയിലാണ് അറിയാതെ മാൻ ഹോളിൽ വീണത്. ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സായി ഒരു വർഷം മുൻപാണ് ഇവർ ഒമാനിൽ എത്തിയത്.

Content Highlights- Kottayam native falls into manhole in Oman to dispose of garbage, seriously injured

dot image
To advertise here,contact us
dot image