കാലിക്കറ്റ് സർവകലാശാല സംഘടിപ്പിക്കുന്ന കളരി പരിശീലന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷാ ഫോറം 30 മുതല്‍ പഠനവിഭാഗം ഓഫീസില്‍ നിന്നും ലഭിക്കും
കാലിക്കറ്റ് സർവകലാശാല സംഘടിപ്പിക്കുന്ന കളരി പരിശീലന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തിനു കീഴിലുള്ള കളരി പരിശീലന കേന്ദ്രത്തില്‍ 2023 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപക-അനധ്യാപകരുടെ മക്കള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം 30 മുതല്‍ പഠനവിഭാഗം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 5-ന് മുമ്പായി സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com