ഇറ്റാലിയന്‍ ഓപ്പണ്‍; കലാശപ്പോരാട്ടത്തില്‍ യാനിക് സിന്നറും കാർലോസ് അല്‍കാരസും നേര്‍ക്കുനേര്‍

ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റിയെ തോല്‍പ്പിച്ചാണ് അല്‍കാരസ് ഫൈനലിന് ടിക്കറ്റെടുത്തത്

dot image

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസും ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നറും നേര്‍ക്കുനേര്‍. സെമിഫൈനലില്‍ ടോമി പോളിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ഫൈനലിന് യോഗ്യത നേടിയത്. തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ സിന്നര്‍ 1-6, 6-0, 6-3 എന്ന സ്‌കോറിനായിരുന്നു അമേരിക്കയുടെ ടോമി പോളിനെ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും സിന്നര്‍ താളം കണ്ടെത്തി. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ സിന്നര്‍ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും ഈ മുന്നേറ്റം തുടരാന്‍ ഇറ്റാലിയന്‍ താരത്തിന് സാധിച്ചു. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി ഒമ്പത് ഗെയിമുകള്‍ നേടിയ സിന്നര്‍ ആവേശവിജയം സ്വന്തമാക്കി.

മറ്റൊരു സെമിയില്‍ ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റിയെ തോല്‍പ്പിച്ചാണ് അല്‍കാരസ് ഫൈനലിന് ടിക്കറ്റെടുത്തത്. 6-3, 7-6 (4) നായിരുന്നു അല്‍കാരസിന്റെ വിജയം. നാല് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ കാര്‍ലോസ് അല്‍കാരസിനെയാണ് സിന്നര്‍ ഇനി നേരിടുക.

Content Highlights: Italian Open: Jannik Sinner and Carlos Alcaraz set up blockbuster final

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us