
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ടയില്‍ തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ കാലത്ത് സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തില്‍ ബഹുദൂരം മുന്നോട്ട് പോയതായി മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു
പത്തനംതിട്ട ശബരിമല ഇടത്താവളം ഗ്രൗണ്ടിലാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഇടത് മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മേളയിലൂടെ ജനങ്ങളില്‍ എത്തിക്കുക, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് മേള ലക്ഷ്യമിടുന്നത്.
186 സ്റ്റാളുകള്‍ മേളയിലുണ്ട്. ഭക്ഷ്യമേള സെമിനാറുകള്‍ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. മെയ് 22 വരെയാണ് മേള.
Content Highlights: Ente Keralam Mega Exhibition and Marketing Art Festival begins in Pathanamthitta