കളിക്കളങ്ങള്‍ക്ക് വീണ്ടും തീപിടിക്കുന്നു; ഇന്ത്യന്‍ പ്രീമിയർ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് റീസ്റ്റാര്‍ട്ട്‌

ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ പ്ലേ ​ഓ​ഫ് നി​ർ​ണ​യി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ട​വേ​ളയ്ക്കു​ശേ​ഷ​മു​ള്ള പോ​രാട്ടങ്ങൾക്ക് ചൂ​ടേ​റും

dot image

രാജ്യം വീണ്ടും ഐപിഎൽ ആരവങ്ങൾക്ക് കാതോർക്കും. ഇന്ത്യ– പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് മത്സരങ്ങൾ ഇന്ന് പുനഃരാരംഭിക്കുകയാണ്. എട്ട്​ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്‍ വീണ്ടും ആരംഭിക്കുന്നത്. റോയൽ ചലഞ്ചേ‍ഴ്സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലെ പോരാട്ടത്തോടെയാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വീണ്ടും തുടക്കമാവുക. ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് ആർസിബി-കെകെആർ പോരാട്ടം.

പു​തു​ക്കി​യ ഷെ​ഡ്യൂ​ളി​ൽ ബെം​ഗ​ളൂ​രു, ജ​യ്പൂ​ർ, ഡ​ൽ​ഹി, ല​ഖ്നൗ, മും​ബൈ, അ​ഹമ്മദാ​ബാ​ദ് എ​ന്നീ വേ​ദി​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ത്സ​ര​ങ്ങ​ൾ അരങ്ങേറുന്നത്. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് ഐപിഎൽ‌ മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് സീസണിൽ ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചൈസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

ഐപിഎൽ 18-ാം സീസണിലെ ചാംപ്യന്മാർ ആരെന്ന് ജൂൺ മൂന്നിന് നടക്കുന്ന കലാശപ്പോരിൽ അറിയാം. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ പ്ലേ ​ഓ​ഫ് നിർ​ണ​യി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ട​വേ​ളയ്ക്കു​ശേ​ഷ​മു​ള്ള പോ​രാട്ടങ്ങൾക്ക് ചൂ​ടേ​റും. നിലവിൽ‌ മൂന്ന് ടീമുകൾ പ്ലേ ഓഫ്‌ കാണാതെ നേരത്തെ പുറത്തായിട്ടുണ്ട്. എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായത്. ബാക്കിയുള്ള ഏ‍ഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് (16 പോ​യ​ന്റ്), റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (16 ), പ​ഞ്ചാ​ബ് കി​ങ്സ് (15), മും​ബൈ ഇ​ന്ത്യ​ൻ​സ് (14), ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് (13), കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് (11), ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ് (10) എ​ന്നീ ടീ​മു​ക​ൾ​ക്കാ​ണ് പ്ലേ​ ഓ​ഫ് സാ​ധ്യ​ത അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ൽ കൊ​ൽ​ക്ക​ത്ത​ക്കും ല​ഖ്നൗവി​നും വി​ദൂ​ര സാ​ധ്യ​ത​ മാത്രമാണുള്ള​ത്. ശേ​ഷി​ക്കു​ന്ന അ​ഞ്ച് ടീ​മു​ക​ളി​ൽ മും​ബൈ ഒ​ഴി​കെ​യു​ള്ള​വ​ക്ക് മൂ​ന്നു മ​ത്സ​രം വീ​തം ശേ​ഷി​ക്കു​ന്നു​ണ്ട്.

ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

Content Highlights: IPL 2025 restarts Today

dot image
To advertise here,contact us
dot image