ഓപ്പറേഷൻ ക്രിസ്റ്റൽ: എംഡിഎംഎയുമായി യുവാവ് പിടിയില്‍
തൃശ്ശൂരിന്‍റെ തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.mdma
29 Oct 2021 2:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാരക ലഹരി മരുന്നായ എംഡിഎംഎയുമായികാസർഗോഡ് സ്വദേശിയായ യുവാവ് കൊടുങ്ങല്ലൂരിൽ പിടിയിൽ.മങ്ങലപ്പാടി സ്വദേശി അബ്ദുള്ളയാണ് പിടിയിലായത്. തൃശ്ശൂരിന്‍റെ തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ "ഓപ്പറേഷൻ ക്രിസ്റ്റൽ""ഓപ്പറേഷൻ ക്രിസ്റ്റൽ" എന്ന പേരിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘം കഴിഞ്ഞ മാസം കയ്പമംഗലം കമ്പനിക്കടവിലെ ഒരു റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. കൂടാതെ പെരിഞ്ഞനത്ത് നിന്ന് കഞ്ചാവും പിടികൂടിയിരുന്നു. 18 വയസ്സു മുതൽ 25 വയസ്സ് വരെയുള്ള വിദ്യാർത്ഥികളെ കണ്ണികളാക്കിയാണ് ലഹരിമരുന്ന് വില്പന സജീവമാക്കുന്നത്.
മുൻപ് പിടികൂടിയ ലഹരി ഉൽപന്നങ്ങൾ പ്രധാനമായും ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടു വന്നതെന്ന് മനസിലാക്കിയ അന്വേഷണ സംഘം അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ള പിടിയിലായത്. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നിന്നാണ് 10 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എസ്.ഐ മാരായ കെ.എസ്.സൂരജ്, സന്തോഷ്, പി.സി.സുനിൽ, തോമസ്, എ.എസ്.ഐമാരായ സി.ആർ.പ്രദീപ്, കെ.എം.മുഹമ്മദ് അഷറഫ്, സേവിയർ, ബിജു ജോസ്, സി.പി.ഒ. മാരായ ഷിന്റോ, മുറാദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
- TAGS:
- MDMA
- Kodungallur
- Arrest
- TRISSUR