
കൊല്ലം: കൊല്ലം കടയ്ക്കലില്‍ വയോധികയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു.കുമ്മിള്‍ ഇയ്യക്കോട് സ്വദേശി 62 വയസുള്ള ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ വീടിനു സമീപം തുണി കഴുകുകയായിരുന്ന ശാന്തയെ പന്നി പിന്നിലൂടെ വന്നു കുത്തി പരിക്കേല്‍പ്പിക്കുക ആയിരുന്നു.
കൈക്ക് പരിക്കേറ്റ ശാന്തയെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്കും മാറ്റി. പന്നിയുടെ ആക്രമണത്തില്‍ ശാന്തയുടെ കൈയ്ക്ക് ഒടിവേറ്റിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. കര്‍ഷകരും പന്നിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
കൃഷിയെല്ലാം പന്നി നശിപ്പിക്കുകയാണ്. പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇപ്പോള്‍ പകല്‍ സമയത്തും വീടിന് പുറത്തിറങ്ങാന്‍ ഭയമാണന്നും നാട്ടുകാര്‍ പറഞ്ഞു.
content highlights: While washing clothes, a wild boar ran up from behind and pushed her; the housewife was stabbed and injured; injuries