കാന്‍ ചലച്ചിത്രമേളയില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തി അസാന്‍ജ്

ടീ ഷര്‍ട്ടിന് പിന്നില്‍ 'സ്റ്റോപ്പ് ഇസ്രായേല്‍' എന്നും എഴുതിയിട്ടുണ്ട്

dot image

പാരിസ്: കാന്‍ ചലച്ചിത്രമേളയില്‍ ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചെത്തിയാണ് ജൂലിയന്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

2023 മുതല്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിലെ അഞ്ച് വയസില്‍ താഴെയുളള 4986 കുട്ടികളുടെ പേരുകളാണ് ടീ ഷര്‍ട്ടില്‍ അച്ചടിച്ചിട്ടുളളത്. ടീ ഷര്‍ട്ടിന് പിന്നില്‍ 'സ്റ്റോപ്പ് ഇസ്രായേല്‍' എന്നും എഴുതിയിട്ടുണ്ട്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് യൂജിന്‍ ജാരെക്കിയുടെ ദി സ്‌കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു അദ്ദേഹം. ഗാസയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം വേദിയില്‍ സംസാരിക്കുകയും ചെയ്തു.

അതേസമയം, 48 മണിക്കൂറിനുള്ളില്‍ അടിയന്തര മാനുഷിക സഹായമെത്തിയില്ലെങ്കില്‍ ഗാസയിലെ പതിനാലായിരത്തോളം കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.  കഴിഞ്ഞ ദിവസം സഹായവുമായി അഞ്ച് ട്രക്കുകള്‍ ഗാസയിലെത്തിയെന്നും എന്നാല്‍ ഇത് സമുദ്രത്തിലെ തുള്ളിയെന്ന പോലെ അപര്യാപ്തമാണെന്നും ഐക്യരാഷ്ട്ര സഭ ഹ്യുമാനിറ്റേറിയന്‍ തലവന്‍ ടോം ഫ്‌ളെച്ചര്‍ പറഞ്ഞു. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെ കുറഞ്ഞത് 57 കുട്ടികളെങ്കിലും ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസയിലെ 93 ശതമാനം കുട്ടികളും പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സഹായമുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) വിലയിരുത്തല്‍.

Content Highlights: Wikileaks founder julian assange wear t shirt listing children killed in israel attack cannes film festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us