ക്യാപ്റ്റനായി ഒറ്റ മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് ഫാഫ്‌ ഡു പ്ലെസിസ്

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ അഭാവത്തിലാണ് ഡു പ്ലെസിസ് ക്യാപിറ്റല്‍സിനെ നയിക്കാനെത്തിയത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവസാന പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പോരാടുകയാണ്. മുംബൈയ്‌ക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ വൈസ് ക്യാപ്റ്റനായ ഫാഫ് ഡു പ്ലെസിസാണ് ഡല്‍ഹിയെ നയിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്യാപിറ്റല്‍സിനെ നയിക്കാനെത്തിയത്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് ഫാഫ് ഡു പ്ലെസിയെ തേടിയെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായമുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിലേക്കാണ് ഡു പ്ലെസിസ് സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്. മുംബൈയ്‌ക്കെതിരെ ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ദിവസം ഡു പ്ലെസിക്ക് 40 വയസും 312 ദിവസവുമാണ് പ്രായം.

പ്രായമേറിയ ഐപിഎല്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ നാലാമനാണ് ഡു പ്ലെസിസ്. 40 വയസും 133 ദിവസവും പ്രായമുള്ളപ്പോള്‍ 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് ഡു പ്ലെസിസ് നാലാമതെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നു. അദ്ദേഹത്തിന് 43 വയസ്സും 317 ദിവസവും പ്രായമുണ്ട്.

ഐപിഎല്ലിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റന്‍മാര്‍ (താരം-ടീം- പ്രായം എന്നീ ക്രമത്തില്‍)

  • എം എസ് ധോണി -ചെന്നൈ സൂപ്പര്‍ കിങ്സ്- 43 വയസും 317 ദിവസവും
  • ഷെയ്ന്‍ വോണ്‍- രാജസ്ഥാന്‍ റോയല്‍സ്- 41 വയസും 249 ദിവസവും
  • ആദം ഗില്‍ക്രിസ്റ്റ്- കിങ്സ് ഇലവന്‍ പഞ്ചാബ്- 41 വയസും 185 ദിവസവും
  • ഫാഫ് ഡു പ്ലെസി- ഡല്‍ഹി ക്യാപിറ്റല്‍സ്- 40 വയസും 312 ദിവസവും*
  • രാഹുല്‍ ദ്രാവിഡ്- രാജസ്ഥാന്‍ റോയല്‍സ്- 40 വയസും 133 ദിവസവും

40 വയസ്സ് തികഞ്ഞതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഡു പ്ലെസിസിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും നയിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഡു പ്ലെസിസ് സ്വന്തമാക്കി. കെവിന്‍ പീറ്റേഴ്‌സണാണ് ഇരുടീമുകളെയും നയിച്ച ആദ്യ താരം.

Content Highlights: Faf Du Plessis Becomes Fourth-Oldest Captain In IPL History

dot image
To advertise here,contact us
dot image