Top

'അറിവുള്ളവരോട് ഗവർണർക്കുളള പുച്ഛം വെളിപ്പെട്ടതാണ്'; സംഘപരിവാറിനുവേണ്ടി അരാജകത്വം ഉണ്ടാക്കാനാണെങ്കിൽ നടക്കില്ലെന്ന് എംഎ ബേബി

24 Oct 2022 12:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറിവുള്ളവരോട് ഗവർണർക്കുളള പുച്ഛം വെളിപ്പെട്ടതാണ്; സംഘപരിവാറിനുവേണ്ടി അരാജകത്വം ഉണ്ടാക്കാനാണെങ്കിൽ നടക്കില്ലെന്ന് എംഎ ബേബി
X

കൊല്ലം: ഒമ്പത് വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അഗം എം എ ബേബി. സംഘപരിവാറിന്റെ ആഗ്രഹപ്രകാരം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും ഗവർണർ എടുക്കും എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവിൽ നിന്നും വ്യക്തമാകുന്നതെന്ന് എം എ ബേബി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്. സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല,' എം എ ബേബി പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

'നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാൻസലർമാരോട് നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവർ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്. സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല. കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കും.'

STORY HIGHLIGHTS: MA Baby response on kerala governor issue

Next Story