Top

വാട്‌സ്ആപ്പ് വഴി സഹപ്രവര്‍ത്തകന് അസഭ്യ സന്ദേശം ; നഷ്ടപരിഹാരം വിധിച്ച് കോടതി

അല്‍ ഐന്‍ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്.

8 Aug 2022 11:33 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാട്‌സ്ആപ്പ് വഴി സഹപ്രവര്‍ത്തകന് അസഭ്യ സന്ദേശം ; നഷ്ടപരിഹാരം വിധിച്ച് കോടതി
X

അബുദാബി: യുഎഇയില്‍ സഹപ്രവര്‍ത്തകന് വാട്‌സ്ആപ്പ് വഴി അസഭ്യ സന്ദേശം അയച്ച യുവാവിന് പതിനായിരം ദിര്‍ഹം പിഴ. അല്‍ ഐന്‍ കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. ഇന്റര്‍നെറ്റ് നിയമത്തിനു വിരുദ്ധമായാണ് സഹപ്രവര്‍ത്തകന്‍ ഓഡിയോ സന്ദേശം അയച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

50,000ദിര്‍ഹം നഷ്ടപരിഹാര നല്‍കണമെന്നു പറഞ്ഞാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്. പരാതിക്കാരനു ഏല്‍പ്പിച്ച മാനസിക ആഘാതത്തിനു പ്രതി പതിനായിരം രൂപ നല്‍കണമെന്നും കൂടാതെ കോടതി ചെലവ് വഹിക്കണമെന്നും കോടതി വിധിച്ചു.

STORY HIGHLIGHTS:Indecent message to colleague through whatsApp

Next Story