ബജ്റംഗ് ദൾ നേതാവിന്റെ കൊലപാതകം; പ്രതി നൗഷാദിനെ ജയിലിനുള്ളിൽ അപായപ്പെടുത്താൻ ശ്രമം

ചോട്ടെ നൗഷാദ് എന്ന ഇയാൾ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ്

dot image

ബെംഗളൂരു: മംഗലാപുരത്ത് ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമം. മംഗലാപുരം സബ് ജയിലിൽ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായത്.

ചോട്ടെ നൗഷാദ് എന്ന ഇയാൾ ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നൽകിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂർ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലർ നൗഷാദിനെ കല്ലെറിയാൻ ആരംഭിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതർ ഉടൻ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല.

മെയ് ഒന്നിനാണ് ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്.

Content Highlights: Accused in suhas shetty case attacked at jail

dot image
To advertise here,contact us
dot image