ഭാര്യയെ നിലവിളക്ക് കൊണ്ട് ക്രൂരമായി ആക്രമിച്ചു; ഭര്‍ത്താവ് പിടിയില്‍

സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന രീതിയില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും പ്രബീഷിനെതിരെ കേസുണ്ട്

dot image

തൃശൂര്‍: തൃശൂരില്‍ ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മേത്തല കനംകുടം സ്വദേശി പ്രബീഷാണ് ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് ഭാര്യയുടെ തലയിലും ശരീരത്തിലും അടിച്ചത്.

Also Read:

പ്രതിയെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രബീഷിന്‌റെ പേരില്‍ നിരവധി കേസുകളുണ്ട്. അടിപിടിക്കേസുകളിലും, സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന രീതിയില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും പ്രബീഷിനെതിരെ കേസുണ്ട്.

content highlights: Husband brutally attacks wife with lamp; arrested

dot image
To advertise here,contact us
dot image