Top

കാന്‍പൂര്‍ സംഘര്‍ഷം; ബിജെപിക്കെതിരെ വിമര്‍ശനവുമായി മായാവതി

4 Jun 2022 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാന്‍പൂര്‍ സംഘര്‍ഷം; ബിജെപിക്കെതിരെ വിമര്‍ശനവുമായി മായാവതി
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ജാതിക്കും മതത്തിനും അതീതമായി രാഷ്ട്രീയത്തെ ഉയര്‍ത്തുന്നതിനെതിരെ ബിജെപി നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യുപിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്, ഇത് പൊലീസിന്റെ അനാസ്ഥയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.

'പ്രധാനന്ത്രിയും രാഷ്ട്രപതിയും സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് കലാപം ഉണ്ടായതെന്നത് വളരെ ദുഃഖകരമാണ്. പൊലീസിന്റെ അനാസ്ഥയുടെ സൂചനയാണ് സംഘര്‍ഷം. ഇത് ആശങ്കാജനകമാണ്' മായാവതി ട്വീറ്റ് ചെയ്തു. നിയമത്തിന്റെയും നിയമപാലനത്തിന്റെയും അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിവാദ പരാമര്‍ശം നടത്തിയതിനെതിരെ നിയമ നടപടിയെടുക്കണമെന്നും ഇത്തരം പ്രസംഗങ്ങള്‍ നിയമ വിധേയമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

കാന്‍പൂരില്‍ നരേന്ദ്ര മോദി, രാംനാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആന്ദിബെന്‍ പട്ടേല്‍ യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്ത പൊതുപരിപാടിക്ക് ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബോംബുകളും തോക്കുകളും ഉപയോഗിച്ച് അക്രമികള്‍ പ്രദേശത്തെ കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

അതേസമയം, സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചത് ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിജയ് സിംഗ് മീണ പറഞ്ഞു.

STORY HIGHLIGHTS: Mayawati Demands Action On Kanpur Violence

Next Story