
ബെയ്ജിംഗ്: ദത്തെടുക്കുന്നുവെന്ന പേരില്‍ തെരുവുനായകളെ വീട്ടില്‍ കൊണ്ടുപോയി കൊന്നു തിന്ന സംഭവത്തില്‍ യുവതിക്ക് എതിരെ നിയമ നടപടി. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. ലിയോണിങ്ങിലെ അറിയപ്പെടുന്ന മൃഗസനേഹിയായ സിഷ്‌സുവാന്‍ എന്ന യുവതിയാണ് മൃഗ സംരക്ഷ വകുപ്പിൽ നിന്ന് നിയമ നടപടി നേരിടുന്നത്.
നായകളുടെ അഭയ കേന്ദ്രങ്ങളില്‍ വിളിച്ച് താന്‍ നോക്കികൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി വീട്ടിലേക്ക് നായകളെ കൊണ്ടുവന്നിരുന്നത്. ഇത്തരത്തില്‍ സൗജന്യമായി നായകളെ ദത്തെടുത്ത ശേഷം നായയെ കൊന്നുതിന്നുന്നതാണ് സിഷ്‌സുവാൻ്റെ രീതി. പല ഷെല്‍റ്റര്‍ ഹോമുകളും നായകളെ യുവതിക്ക് കൈമാറിയ ശേഷം കൂടുതല്‍ വിവരങ്ങൾ തിരക്കാറില്ലായിരുന്നു. എന്നാല്‍ യുവതിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നായയുടെ മാംസം കഴിക്കുന്ന വീഡിയോ ഷെയര്‍ ചെയ്‌തതോടെയാണ് സംശയം ഉടലെടുക്കുന്നത്.
നായസനേഹിയായ സിഷ്‌സുവാന്‍ നായയുടെ മാംസം കഴിക്കുന്ന വീഡിയോ സംശയത്തിന് വഴിവെക്കുകയായിരുന്നു. സിഷ്‌സുവാനും കുട്ടിയും നായ മാംസം കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ യുവതി പുറത്ത് വിട്ടിരുന്നു. പിന്നാലെ യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ദത്തെടുക്കുന്ന നായകളെ ഇവര്‍ കൊന്നു തിന്നുകയായിരുന്നുവെന്ന് മനസിലായത്. സിഷ്‌സുവാന്റെ വീട്ടില്‍ നിന്ന് നായകളുടെ മാംസം കണ്ടെത്തിയിട്ടുണ്ട്. ദത്തെടുക്കാനെന്ന വ്യാജേന നായകളെ കൊന്നു തിന്നതിൻ്റെ പേരില്‍ നിലവില്‍ സിഷ്‌സുവാന്‍ നിയമ നടപടി നേരിടുകയാണ്. ചൈനയില്‍ പലയിടങ്ങളിലും നായ മാംസം കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ദത്തെടുക്കുന്നുവെന്ന പേരിൽ അവയെ കൊന്നു തിന്നതാണ് നടപടിയിലേക്ക് നയിച്ചത്.
Content Highlights- A well-known animal lover would adopt dogs, take them home, then kill and eat them, a young woman was arrested.