'കൂട്ടബലാത്സംഗം ചെയ്ത ശേഷം മുഖത്ത് മൂത്രമൊഴിച്ചു'; വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ കേസ്

ശരീരത്തില്‍ മാരക വൈറസ് കുത്തിവെച്ചെന്നും ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്

dot image

ബെംഗളൂരു: ബെംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകയായ 40കാരിയെ ബിജെപി എംഎല്‍എയും സഹായികളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ബിജെപി എംഎല്‍എ മുനിരത്‌ന, സഹായികളായ വസന്ത്, ചന്നകേശവ, കമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2023 ജൂണ്‍ 11നാണ് കേസിന് ആസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകയെ കള്ളക്കേസില്‍ കുടുക്കിയ ശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഓഫീസില്‍ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുഖത്ത് മൂത്രമൊഴിക്കുകയും ശരീരത്തില്‍ മാരക വൈറസ് കുത്തിവെച്ചെന്നും ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. കൂട്ടബലാത്സംഗ വിവരം പുറത്ത് പറഞ്ഞാല്‍ മകനെ കൊല്ലുമെന്ന് മുനിരത്‌ന ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുനിരത്‌നയുടെ പേരില്‍ ഇതിന് പുറമെ ലൈംഗിക, പീഡന, ജാതി അധിക്ഷേപ കേസുകളും നിലനില്‍ക്കുന്നുണ്ട്. കള്ളക്കേസില്‍ കുടുക്കിയതിന് സഹായം അഭ്യര്‍ത്ഥിച്ച് എംഎല്‍എ ഓഫീസിലെത്തിയ തന്‌റെ വസ്ത്രം വസന്ത്, ചന്നകേശവ എന്നിവര്‍ ചേര്‍ന്ന അഴിച്ചുമാറ്റിയെന്നും സഹകരിച്ചില്ലെങ്കില്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

തുടര്‍ന്ന് മുന്നുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് എംഎല്‍എ തന്‌റെ ദേഹത്ത് മൂത്രമൊഴിച്ചെന്നും യുവതി പറയുന്നു. നാലാമതൊരാള്‍ മുറിയില്‍ കടന്നുവന്നെന്നും ശേഷം എന്തോ വൈറസ് ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവൈച്ചെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് ജനുവരിയില്‍ ആശുപത്രിയിലെത്തിയ യുവതിയ്ക്ക് മാരകരോഗം സ്ഥിരീകരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുനിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം നിരവധി കള്ളക്കേസുകള്‍ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പറയുന്നു.

മെയ് 19ന് തനിക്ക് വിഷാദരോഗം പിടിപ്പെട്ടു എന്നും ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും അതിന് ശേഷമാണ് പരാതി നല്‍കിയതെന്നും പീഡനത്തിനിരയായ യുവതി പ്രതികരിച്ചു. ഐപിസി സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), 270 (അണുബാധ പടര്‍ത്താന്‍ സാധ്യതയുള്ള മാരകമായ പ്രവൃത്തി), 323 (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 354 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍), 504, 506, 509, 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുനിരത്‌നയുടെ മൂന്ന് കൂട്ടാളികളും പ്രതികളാണ്. നാലാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മുനിരത്‌നയ്ക്ക് എതിരെ മറ്റ് അഴിമതിക്കേസുകളും നിലനില്‍ക്കുന്നുണ്ട്. 2024 സെപ്റ്റംബറില്‍ മറ്റൊരു സാമൂഹിക പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്ക് 2024 ഒക്ടോബര്‍ 15നാണ് ജാമ്യം ലഭിച്ചത്.

content highlights: Urinated on face, injected virus: Woman accuses Karnataka BJP MLA of gangrape

dot image
To advertise here,contact us
dot image