പരിഷ്‌കാരത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വരുന്നത് പുതിയ മാറ്റങ്ങള്‍

ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി

dot image

ഡൽഹി: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി 18 മാറ്റങ്ങളാണ് പുതിയതായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇലക്ടറൽ റോൾ അപ്ഡേറ്റിനായി ആർജിഐ ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്റെ ഡാറ്റ പരിശോധനകൾക്കുശേഷം അപ്ഡേറ്റ് ചെയ്യാനും തീരുമാനമായി.

വോട്ടർ വിവര സ്ലിപ്പുകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കുന്നതിന്റെ ഭാ​ഗമായി വോട്ടറുടെ സീരിയൽ നമ്പറും പാർട്ട് നമ്പറും കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും

അതേ സമയം സിഇഒ / ഡിഇഒ / ഇആർഒ തലത്തിൽ ഇന്ത്യ മുഴുവൻ 4,719 സർവ്വകക്ഷി യോഗങ്ങളാണ് നടത്തിയത്. 28,000 രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുത്തത്. എഎപി ,ബിജെപി, ബിഎസ്പി, സിപിഐഎം, എൻപിപി തുടങ്ങിയ ദേശീയ സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ തലവന്മാരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചകൾ നടത്തി. ബീഹാർ, തമിഴ്നാട് ,പുതുച്ചേരി എന്നിവിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻറ് മാർക്കുള്ള ശേഷി വികസന പരിപാടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പുതിയ സംയോജിത ഡാഷ്ബോർഡ്- ECINET ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഇപിഐസി നമ്പർ പ്രശ്നം പരിഹരിക്കുകയും ഏകീകൃത ഇപിഐസി നമ്പറുകൾക്കായി പുതിയ സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം വോട്ടർപട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിലും 28 അം​ഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. വോട്ടർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികൾ തുടങ്ങിയവരാണ് അം​ഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

അംഗങ്ങളായിട്ടുള്ളവർക്ക് കമ്മീഷന്റെ നിയമങ്ങൾ ,നിർദ്ദേശങ്ങൾ എന്നിവ അടിസ്ഥാനമാക്കി പരിശീലന അവതരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ബിഎൽഒമാർക്ക് സ്റ്റാൻഡേർഡ് ഫോട്ടോ ഐഡി കാർഡ് ലഭ്യമാക്കും. ന്യൂഡൽഹിയിലെ ഐഐഐഡിഇഎ-ലെ ശേഷി വികസന പരിപാടികൾക്ക് 3000ബൂത്ത് ലെവൽ സൂപ്പർവൈസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനം നൽകിയിട്ടുണ്ട്. ഐഐഡിഇഎംൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒ ഓഫീസുകളിൽ നിന്നുള്ള സോഷ്യൽ മീഡിയ/ മീഡിയ നോഡൽ ഓഫീസർമാർക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. ബീഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഐഐഐഡിഇഎം- ൽ പരിശീലനം നൽകിയിട്ടുണ്ട്. ബയോമെട്രിക് അറ്റൻഡൻസ് നടപ്പിലാക്കൽ, ഇ-ഓഫീസിന്റെ പ്രവർത്തനവൽക്കരണവും വിന്യാസവും, സിഇഒ മാരുമായുള്ള പതിവ് മീറ്റിങ്ങുകൾ, തുടങ്ങിയ സംരഭങ്ങളുമായിട്ടാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായിരിക്കുന്നത്.

content highlights: Election Commission is ready; Eighteen innovative initiatives have been prepared related to voting

dot image
To advertise here,contact us
dot image