'നന്നായി തുടങ്ങിയത് വളരെ മോശമായി അവസാനിച്ചു'; ആരാധകരോട് ക്ഷമ ചോദിച്ച് ഡൽഹിയുടെ സഹ ഉടമ

വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനോട് 59 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്നാണ് ഡൽഹി സീസണിലെ പ്ലേ ഓഫിൽ നിന്നും പുറത്തായത്.

dot image

ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമയായ പാർത്ഥ് ജിൻഡാൽ. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനോട് 59 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്നാണ് ഡൽഹി സീസണിലെ പ്ലേ ഓഫിൽ നിന്നും പുറത്തായത്.

എല്ലാ ഡൽഹി ക്യാപിറ്റൽസ് ആരാധകരോടുമാണ്, ക്ഷമിക്കണം, നിങ്ങളെപ്പോലെ സീസണിന്റെ രണ്ടാം പകുതിയിൽ ഞാനും തളർന്നുപോയി. നന്നായി തുടങ്ങിയത് വളരെ മോശമായി അവസാനിച്ചു, എന്നാൽ ഈ സീസണിൽ നിന്ന് നമുക്ക് ചില നല്ല കാര്യങ്ങൾ പഠിക്കാനുണ്ട്, തീർച്ചയായും നമ്മൾ തിരിച്ചുവരും, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഇന്നലത്തെ മത്സരത്തിൽ മുംബൈയുടെ 180 എന്ന സ്കോർ പിന്തുടർന്ന ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾ വെറും 121 റൺസിന് തകർന്നു. ജസ്പ്രീത് ബുംമ്രയുടെയും മിച്ചൽ സാന്റ്നറുടെയും മിന്നുന്ന പ്രകടനങ്ങളാണ് അവരെ പരാജയപ്പെടുത്തിയത്. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങൾ ജയിച്ചിട്ടും പിന്നീട് തുടർച്ചയായി തോറ്റ് ഡൽഹി പ്ലേ ഓഫിൽ നിന്ന് പുറത്തായി.

Content Highlights: Parth Jindal apologises to delhi fans for poor last run in ipl 2025

dot image
To advertise here,contact us
dot image