
വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബാബു. സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ആര്യ ചിത്രങ്ങൾ പങ്കുവെച്ചത്.
'ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം. ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുശി എന്നൊരു മകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്ന് സിബിന്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
Content Highlights: Actress Arya Babu gets engaged