സുപ്രധാന വിധി; ഇനി കുവൈത്തില്‍ സ്ത്രീകളുടെ വാഹന പരിശോധന വനിതാ പൊലീസിൻ്റെ സാന്നിധ്യത്തില്‍ മാത്രം

വിധി മറികടന്നുള്ള പരിശോധന അസാധുവായി കണക്കാക്കുമെന്നും കോടതി പറഞ്ഞു

dot image

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ത്രീകളുടെ വാഹന പരിശോധന നടത്തണമെങ്കില്‍ വനിതാ പൊലീസിന്റെ സാന്നിധ്യത്തോടെയായിരിക്കണമെന്ന് സുപ്രധാന വിധി. കൗൺസിലര്‍ മുതബ് അല്‍ അര്‍ദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതിയുടേതാണ് വിധി. വിധി മറികടന്നുള്ള പരിശോധന അസാദുവായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.

വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെ ഒരു സ്ത്രീയുടെ വാഹനം പരിശോധിച്ച കേസിലാണ് പുതിയ വിധി ഉണ്ടായത്. അറ്റോര്‍ണി ആയേദ് അല്‍ റാഷിദിൻ്റെ വാദം കോടതി അംഗീകരിക്കുകയും മയക്കുമരുന്ന് കൈവശം വെച്ചുവെന്ന ആരോപണങ്ങളില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.

സ്ത്രീകളെയും അവരുടെ വാഹനങ്ങളെയും പരിശോധിക്കുമ്പോള്‍ വനിതാ നിയമപാലകരുടെ സാന്നിധ്യം ആവശ്യമാണെന്ന് കോടതി പറഞ്ഞു.

Content Highlights- Important ruling; Women's vehicle inspections in Kuwait will now only be carried out in the presence of female police officers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us